ഇഫ്കോ നാനോ യൂറിയ (ദ്രാവകം) ലോകത്തിലെ ആദ്യത്തെ നാനോ വളമാണ്. ഇത് ഫെര്‍ട്ടിലൈസേര്‍ കണ്‍ട്രോള്‍ ഓര്‍ഡര്‍ (എഫ് സി ഒ ) വഴി പ്രഖ്യാപിച്ചിട്ടുള്ളതാണ് ഇന്ത്യ ഗവണ്മെന്റ് . നാനോ യൂറിയയില്‍ നാല് ശതമാനം നൈട്രജന്‍ (ഡബ്ല്യൂ /വി ) ഉണ്ട് . നാനോ പാര്‍ട്ടിക്കല്‍ വലുപ്പം ഇരുപതു മുതല്‍ അമ്പതു എന്‍.എമ്മാണ് . ഈ സൂക്ഷ്മ പദാർത്ഥങ്ങൾ വെള്ളത്തില്‍ ഇട്ടാല്‍ കലങ്ങും. നാനോ യൂറിയ അതിന്റെ ചെറിയ ആകൃതി (ഇരുപതു മുതല്‍ അന്‍പതു (എന്‍ എം ) ആയത് കാരണം (> 80 %) ചെടികള്‍ക്ക് നൈട്രോജന്റെ ലഭ്യത കൂട്ടുന്നൂ. ഇത് ചെടികളുടെ വളര്‍ച്ച സമയത്തു അതിന്റെ ഇലകളില്‍ സ്‌പ്രേ ചെയ്താല്‍, ഈമിശ്രിതം ചെടികളുടെ സ്റ്റോമാറ്റ വഴിയും മറ്റ് സുഷിരങ്ങള്‍വഴിയും ചെടികളുടെ കോശങ്ങളിൽ മിശ്രണത്തെ വലിച്ചു എടുക്കുന്നു. ഈ മിശ്രിതം ചെടികളുടെ ഫ്‌ളോയം വഴി ചെടികള്‍ക്ക് ആവശ്യം ഉള്ള ഭാഗങ്ങളിലേക്ക് എത്തിക്കും. ചെടികളില്‍ തന്നെ മിച്ചം വരുന്ന നൈട്രജന്‍ സൂക്ഷിച്ച് ആവശ്യാനുസൃതം ചെടികളുടെ വളര്‍ച്ചയ്ക്കും പുഷ്ടിക്കും അത് അത് സമയത്തു എത്തിക്കുന്നു.
2.4 എം.എൽ നാനോ യൂറിയ (4%N) ഒരു ലീറ്റർ വെള്ളത്തിൽ കലക്കി വിള നന്നായി വളരേണ്ട സമയത്ത് തളിച്ച് കൊടുക്കുക
മികച്ച ഫലങ്ങൾക്കായി 2 ഇലകളിൽ സ്പ്രേകൾ പ്രയോഗിക്കുക* -
ശ്രദ്ധിക്കുക: ഡൈമ്മോണിയം ഫോസ്ഫേറ്റ് (ഡി എ പി ) അഥവാ കോംപ്ലക്‌സ് വളങ്ങള്‍ വഴിയുള്ള നൈട്രജന്‍ വിതരണം തടയാതെ നോക്കണം. യൂറിയയുടെ ഉപയോഗം കുറക്കാം . രണ്ട് മൂന്ന് തവണകളായി വിതറുന്ന യൂറിയ നിർത്തുക.
വിളയുടെ അടിസ്ഥാനത്തില്‍ സ്‌പ്രേ ചെയ്യുന്നതിന്റെ എണ്ണം കൂട്ടുകയോ കുറക്കുകയോ ചെയ്യാം. സ്‌പ്രേ ചെയ്യുന്നതിന്റെ ദൈര്‍ഘ്യം പിന്നേ നൈട്രൊജനിന്റെആവശ്യം അനുസരിച്ചു. വിളകളെ പറ്റി അറിയുവാന്‍ ഞങ്ങളെ സമീപിക്കു. ടോള്‍ ഫ്രീ നമ്പര്‍ 18001031967
നാനോ യൂറിയ ഒരു ടോക്‌സിക് അല്ലാത്ത, ഉപയോഗിക്കുന്നയാളിന്റെയും സസ്യജാലങ്ങളുടെയും സുരക്ഷാ ഉറപ്പു വരുത്തുന്നതാണ് ഇത് വിളകളില്‍ സ്‌പ്രേ ചെയ്യുമ്പോള്‍ മുഖാവരണവും കൈയുറയും ധരിക്കണം.
ഇതു ഈര്‍പ്പം ഇല്ലാത്ത സ്ഥലത്തു സൂക്ഷിക്കുക. അധികം ചൂട് കൂടിയ സ്ഥലം ആകരുത്
കുട്ടികളും, വളര്‍ത്തുമൃഗങ്ങളും എത്താത്ത സ്ഥലത്തു സൂക്ഷിക്കുക.
ബ്രാൻഡ്: | ഇഫ്കോ |
ഉൽപ്പന്ന വോളിയം (ഒരു കുപ്പി): | 500 മില്ലി |
പോഷകങ്ങളുടെ ഉള്ളടക്കം (ഓരോ കുപ്പിയിലും): | 4% w/v |
ഷിപ്പിംഗ് ഭാരം (ഒരു കുപ്പി): | 560 ഗ്രാം |
നിർമ്മാതാവ്: | ഇഫ്കോ |
മാതൃരാജ്യം: | ഇന്ത്യ |
വിറ്റത്: | ഇഫ്കോ |